ഔദ്യോഗിക കൃത്യനിര്‍വഹണത്തിൻ്റെ ഭാഗമായി ലഡാക്ക് അതിര്‍ത്തി മഞ്ഞുമലകളിലേക്ക് പോയ മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ മാസങ്ങൾക്ക് ശേഷം ഇന്ത്യൻ സൈന്യം കണ്ടെത്തി. സൈനികരുടെ മൃതദേഹങ്ങൾ ഓപ്പറേഷൻ ആർ ടി ജി ദൗത്യത്തിലൂടെയാണ് കണ്ടെത്തിയത്. ഹവിൽദാർമാരായ രോഹിത് കുമാർ, താക്കൂർ ബഹദൂർ, നായിക് ഗൗതം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.2023 ഒക്ടോബറിലാണ് 38 അംഗം സംഘം അപകടത്തിൽ പെട്ട് മൂന്ന് പേരെ കാണാതായത്. സൈനികരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി കുടംബങ്ങൾക്ക് വിട്ടു നൽകി.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിൻ്റെ ഭാഗമായി ലഡാക്ക് അതിര്‍ത്തി മഞ്ഞുമലകളിലേക്ക് പോയ മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ മാസങ്ങൾക്ക് ശേഷം ഇന്ത്യൻ സൈന്യം കണ്ടെത്തി
