ഏറ്റവും വലിയ കൊട്ടാരം
ലോകത്തെ ഏറ്റവും വലിയ കൊട്ടാരം. 1788 മുറികള്‍. 257 ബാത്ത് റൂം. 21,52,782 ചതുരശ്രയടി വിസ്തീര്‍ണമുള്ള കൊട്ടാരം. ഭൂഗര്‍ഭ നിലയടക്കം 17 നിലകളിലായുള്ള നിര്‍മിതി. 150 കോടി ഡോളര്‍ മുടക്കി 1984 ലാണ് ഈ കൊട്ടാരം നിര്‍മിച്ചത്. ബ്രൂണെ രാജാവ് അസനാല്‍ ബോല്‍ക്യ ഇബ്നി ഒമര്‍ അലി സെയ്ഫുദീന്‍ മൂന്നാന്റെ ഈ കൊട്ടാരത്തിനു പേര് ‘ഇസ്താന നൂറുല്‍ ഇമാം പാലസ്.’ കൊട്ടാരത്തിലെ വിസ്മയക്കാഴ്ചകള്‍ കാണേണ്ടതുതന്നെയാണ്. കൊട്ടാരത്തിന്റെ താഴികക്കുടം സ്വര്‍ണത്തകിടുകള്‍കൊണ്ടു നിര്‍മിച്ചതാണ്. 48 ഏക്കര്‍ വിസ്തൃതമായ പ്രദേശത്താണ് ഈ കൊട്ടാരം. 1,500 അതിഥികള്‍ക്കു താമസിക്കാവുന്ന കൊട്ടാരത്തില്‍ അഞ്ചു സ്വിമ്മിംഗ് പൂളുകളും കോണ്‍ഫറന്‍സ് ഹാളുകളും വിവിധ വലുപ്പത്തിലുള്ള ഡൈനിംഗ് ഏരിയകളും മസ്ജിദുമെല്ലാമുണ്ട്. 110 കാറുകള്‍ക്കു പാര്‍ക്കു ചെയ്യാനുള്ള ഗ്യാരേജുകളുമുണ്ട്. രാജാവിന് എത്ര കാറുകളുണ്ടാകും. അയ്യായിരത്തിലേറെ കാറുകള്‍. 64 റോള്‍സ് റോയ്സ്, പല മോഡലുകളിലായി 500 ലേറെ ബെന്‍സ്, 29 ബിഎംഡബ്ലിയു, 452 ഫെറാറി, 350 ബെല്ല്, 179 ജാഗ്വാര്‍ ലംബോര്‍ഗിനി ഇങ്ങനെയാണ് കാറുകളുടെ വിശേഷം. 1984 ല്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്യം ലഭിച്ചതിനു പിറകേയാണ് ഇത്രയും വലിയ കൊട്ടാരം പണിതത്. ഏറ്റവും വലിയ കൊട്ടാരമെന്ന നിലയില്‍ ലോക റിക്കാര്‍ഡുകളുടെ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു. 22 ാം വയസില്‍ രാജാവായ അദ്ദേഹത്തിന് ഇപ്പോള്‍ 77 വയസുണ്ട്. 77 കാരിയായ പെംഗിരാന്‍ അനക് സലേഹയാണ് രാജ്ഞി.