ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളാണ് മറ്റന്നാൾ വിധി എഴുതുന്നത്. മനുഷ്യനല്ലഅവതാരമാണെന്ന് അവകാശപ്പെടുന്ന മോദിയെ താഴെയിറക്കി കോടിക്കണക്കിന് ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഇന്ത്യ മുന്നണിയെ അധികാരത്തിലേറ്റണമെന്ന് ഈസ്റ്റ് ഡൽഹിയിലെ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. സ്മൃതി ഇറാനി ചാന്ദിനി ചൗക്കിലും പ്രിയങ്ക ഗാന്ധി ഹരിയാനയിലും റാലി നടത്തി.