26-ാമത് ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യാന്‍ വിഖ്യാത സംവിധായകന് ഡെനി വില്ലെനൊവ്വ. ആമസോണ്‍ എംജിഎം നിര്‍മിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രം കൂടിയാണിത്. വില്ലെനൊവ്വയുടെ ഭാര്യ ടാന്യ ലാപോയിന്റ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകും. 2022-ല്‍, ആമസോണ്‍ ,എംജിഎം കമ്പനിയെ സ്വന്തമാക്കിയതിന് ശേഷം നിര്‍മിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രമാണിത്. എമി പാസ്കലും ഡേവിഡ് ഹെയ്മാനുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സിനിമയുടെ നിര്‍മാണം എപ്പോള്‍ ആരംഭിക്കുമെന്നത് വ്യക്തമല്ല. ലോകം മുഴുവന്‍ ആരാധകരുള്ള സീക്രട്ട് ഏജന്റിന് വേണ്ടിയുള്ള പുതിയ കഥ എഴുതാനുള്ള തിരക്കഥാകൃത്തിനെ അന്വേഷിക്കുകയാണ് നിര്‍മാതാക്കള്‍. മാത്രമല്ല പുതിയ ജെയിംസ് ബോണ്ടിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജെയിംസ് ബോണ്ട്, 2021-ലെ ‘നോ ടൈം ടു ഡൈ’യുടെ തുടര്‍ച്ചയായായിരിക്കും എത്തുക. കാരി ജോജി ഫുകുനാഗയാണ് ‘നോ ടൈം ടു ഡൈ’ സംവിധാനം ചെയ്തത്. ചലച്ചിത്ര നിര്‍മാതാക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ജെയിംസ് ബോണ്ട്.