ഒരു സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം അതിന്റെ സമ്പദ്വ്യവസ്ഥയെയും മൊത്തത്തിലുള്ള വളര്‍ച്ചയെയും കാണിക്കുന്നതില്‍ ഒരു പ്രധാന ഘടകം വഹിക്കുന്നു. സംസ്ഥാനത്തെ പൗരന്മാരുടെ ശരാശരി വരുമാനം അനുസരിച്ചാണ് പ്രതിശീര്‍ഷ വരുമാനവും ഉയരുന്നത്. ഭരണ നിര്‍വഹണം, വിഭവ സമാഹരണം, പ്രാദേശിക വ്യവസായങ്ങള്‍ എന്നിവയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും എടുത്തു കാണിക്കുന്നതാണ് ഈ സൂചിക. ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുളള ആദ്യ 5 സംസ്ഥാനങ്ങളില്‍ കേരളമില്ല എന്നത് ശ്രദ്ധേയമാണ്. 100.32 ശതമാനമാണ് കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം. 176.8 ശതമാനം പ്രതിശീര്‍ഷ വരുമാനവുമായി തെലങ്കാനയാണ് ഒന്നാം സ്ഥാനത്തുളളത്. ഹരിയാനയുടെയും പ്രതീശീര്‍ഷ വരുമാനം 176.8 ശതമാനമാണ്. 167.5 ശതമാനം ആളോഹരി വരുമാനവുമായി ദേശീയ തലസ്ഥാനമായ ഡല്‍ഹി മൂന്നാം സ്ഥാനത്താണ്. വിനോദം, നിര്‍മ്മാണം, ധനകാര്യം തുടങ്ങിയ പ്രധാന മേഖലകളില്‍ വേരുകളുള്ള മഹാരാഷ്ട്ര 150.7 ശതമാനം പ്രതിശീര്‍ഷ വരുമാനവുമായി നാലാം സ്ഥാനത്താണ്. 145.5 ശതമാനമാണ് ഉത്തരാഖണ്ഡിന്റെ പ്രതിശീര്‍ഷ വരുമാനം.