തെലങ്കാന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് രാത്രി നടക്കും. നിയുക്ത എംഎൽഎമാരോട് ഹൈദരാബാദിലെത്താൻ നിർദ്ദേശം നൽകി. ഗച്ചിബൗളിയിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. നിയമസഭാ കക്ഷി നേതാവിനെ ഇന്ന് തിരഞ്ഞെടുത്തേക്കുമെന്ന് സൂചനയുണ്ട്.തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓരോ ബിജെപി പ്രവർത്തകന്റെയും കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് പ്രതികരണം.
തെലങ്കാന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് രാത്രി
