ജിസ് ജോയ്യുടെ സംവിധാനത്തില്‍ ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തലവന്‍’. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. പൊലീസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ കാക്കിയണിഞ്ഞാണ് ബിജു മേനോനും ആസിഫ് അലിയും എത്തുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരത്തിന്റെ സ്വരവും കിടമത്സരവും പ്രകടമാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. ജിസ് ജോയ്യുടെ മുന്‍ ചിത്രങ്ങളില്‍ കുടുംബ ബന്ധങ്ങളും കോമഡിയും ഒക്കെ ആയിരുന്നുവെങ്കില്‍ ഇക്കുറി പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. അരുണ്‍ നാരായണന് പ്രൊഡക്ഷന്‍സ്, ലണ്ടന്‍ സ്റ്റുഡിയോ എന്നീ ബാനറുകളില്‍ അരുണ്‍ നാരായണനും സിജോ വടക്കനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്, കോട്ടയം നസീര്‍, അനുശ്രീ, മിയ ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്, ജോജി കെ ജോണ്‍, ദിനേശ്, നന്ദന് ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവര്‍കാട്ട് എന്നിവരുടേതാണ് തിരക്കഥ.