പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ് അവരുടെ മോഡലായ ടൈഗണിന്റെ അപ്ഡേറ്റ് വേര്‍ഷന്‍ ഏപ്രില്‍ ഒന്‍പതിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2021 ല്‍ പുറത്തിറങ്ങിയതിനുശേഷമുള്ള എസ്യുവിയുടെ ആദ്യത്തെ പ്രധാന അപ്ഡേറ്റാണിത്. ഇതില്‍ കോസ്മെറ്റിക് പരിഷ്ക്കരണങ്ങള്‍, ഫീച്ചറുകള്‍, മെക്കാനിക്കല്‍ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ടൈഗണ്‍ ഫെയ്സ്ലിഫ്റ്റില്‍ നിലവിലുള്ള 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എന്‍ജിനുകള്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, 1.0 ലിറ്റര്‍ യൂണിറ്റിന് നിലവിലുള്ള ആറ് സ്പീഡ് ടോര്‍ക്ക് കണ്വെര്ട്ടറിന് പകരമായി പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കാന്‍ സാധ്യതയുണ്ട്. വിലയില്‍ നിലവിലെ 11.42 ലക്ഷം രൂപ എന്ന പ്രാരംഭ വിലയേക്കാള്‍ നേരിയ വര്‍ധന പ്രതീക്ഷിക്കുന്നു.
ടൈഗണിന്റെ അപ്ഡേറ്റ് വേര്‍ഷന്‍ ഏപ്രില്‍ 9ന്
