വയനാട്ടിൽ കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ട സാഹചര്യം കോൺഗ്രസിന് ഇല്ലെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിതർക്ക് നൽകാൻ എത്തിച്ച കിറ്റുകളാണ് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഉണ്ടായിരുന്നതെന്നും , തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വിതരണം ചെയ്യാതെ സൂക്ഷിച്ചുവെന്നും ടി സിദ്ദിഖ് പറഞ്ഞു. നിരവധി കിറ്റുകൾ താനും സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള കിറ്റുകൾ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് വയനാട് തോൽപ്പെട്ടിയിൽ നിന്നും പിടികൂടിയത്.