മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരള്‍. പ്രോട്ടീനുകള്‍, കൊളസ്ട്രോള്‍, പിത്തരസം എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് പുറമേ, ജീവകങ്ങളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും മറ്റ് സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി സംഭരിക്കുന്നു. കൂടാതെ, മദ്യം, മയക്കുമരുന്ന്, ഉപാപചയ മാലിന്യങ്ങള്‍ തുടങ്ങിയ വിഷങ്ങള്‍ സ്വാഭാവികമായി ഇല്ലാതാക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ കരളിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. കരള്‍ രോഗം ജനിതകമാകാം അല്ലെങ്കില്‍ വൈറസുകള്‍, മദ്യപാനം, അമിതവണ്ണം തുടങ്ങിയ കരളിനെ തകരാറിലാക്കുന്ന വിവിധ ഘടകങ്ങള്‍ മൂലമാകാം. കരള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ താഴെപറയുന്നവയാണ്. ആരോഗ്യമുള്ള കരള്‍ പൊതുവെ പുറത്തുവിടുന്ന പിത്തരസം ലവണങ്ങളാണ് മലത്തിന് ഇരുണ്ട നിറം നല്‍കുന്നത്. അതിനാല്‍ അധിക കൊഴുപ്പ് മലം പൊങ്ങിക്കിടക്കുന്നതും ഇളം നിറമുള്ളതുമാക്കുന്നു. ഛര്‍ദ്ദി വളരെ സാധാരണമായ ഒരു ലക്ഷണമാണ്. കാരണം കരളിന് വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയില്ല. രക്തപ്രവാഹത്തില്‍ അടിഞ്ഞുകൂടുന്നത് ഓക്കാനം അനുഭവപ്പെടുന്നതിലേക്ക് നയിക്കുന്നു. ഭക്ഷണം കഴിച്ചയുടന്‍ തന്നെ മലമൂത്രവിസര്‍ജനം നടത്താനുള്ള ആഗ്രഹം കരളിന്റെ പ്രശ്നത്തെ സൂചിപ്പിക്കുന്നു. കാരണം, നിങ്ങള്‍ കഴിക്കുന്നത് ആഗിരണം ചെയ്യാനും ഉപയോഗിക്കാനും കരളിന് കഴിയില്ല. ചര്‍മ്മവും കണ്ണും മഞ്ഞനിറത്തിലാകുന്നതാണ് മറ്റൊരു ലക്ഷണം. രക്തത്തില്‍ ബിലിറൂബിന്‍ അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. ചില സന്ദര്‍ഭങ്ങളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ഉണ്ടാകുന്നു. കരളിന് ശരിയായി വിഘടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അമിതമായ ബിലിറൂബിന്‍ അടിഞ്ഞുകൂടുന്നത് മൂത്രം ഇരുണ്ട നിറമാകുന്നതിന് കാരണമാകും. വയറ് വീര്‍ക്കുന്നതാണ് മറ്റൊരു ലക്ഷണം. ഈ അവസ്ഥയെ അസൈറ്റിസ് എന്നും വിളിക്കുന്നു. ഇത് അടിവയറ്റില്‍ ദ്രാവകം നിലനിര്‍ത്തുന്നതിലേക്ക് നയിക്കുന്നു. വീര്‍ത്ത കാലുകള്‍ ഈ അവസ്ഥയെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന ലക്ഷണമാണ്.