പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 41 മിനിറ്റ് നീണ്ട പ്രസംഗത്തിലൊരിടത്തും സുരേഷ് ഗോപിയെ പറ്റി പരാമർശിച്ചില്ല. മോദിക്കൊപ്പം റോഡ് ഷോയിലും വേദിയിലും സുരേഷ് ഗോപി മുഴുനീള സാന്നിധ്യമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് തൃശ്ശൂരിൽ സുരേഷ് ഗോപി തന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്.
ബിജെപിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ പദയാത്രയിലുൾപ്പെടെ സുരേഷ് ഗോപി തൃശൂരിൽ പങ്കെടുത്തിരുന്നു.സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരിൽ ചുവരെഴുത്തുകളും പ്രത്യക്ഷമായിരുന്നു. പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി സാമുദായിക നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി. ധീവരസഭ, എൻഎൻഎസ് നേതാക്കളുമായാണ് കൂടിക്കാഴ്ച നടന്നത്. ശേഷം തൃശൂരിൽ നിന്ന് മോദി മടങ്ങി.