രാജ്യത്തുടനീളമുള്ള ജയിലുകളുടെ സ്ഥലസൗകര്യം ‘ഞെട്ടിപ്പിക്കുന്നതും’ ‘ആശങ്കാജനക’വുമാണെന്ന് സുപ്രീംകോടതി. തടവുകാരുടെ തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം എന്നും സുപ്രീം കോടതി പറഞ്ഞു . അടുത്ത 50 വർഷത്തേക്കുള്ള ജയിലുകളുടെ നിർമാണം ഉടനടി ആരംഭിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി.ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് നിർദേശം. ജയിലുകളുടെ എണ്ണത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് കോടതി നിർദ്ദേശം നൽകിയത്.