ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ സുപ്രീം കോടതിയുടെ ഇടപെടൽ. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാനസർക്കാരിനും സുപ്രീംകോടതി നോട്ടീസ് നല്കി. ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കായി സംവരണം ചെയ്തത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെയിട്ടാണ് ഹർജി. അവർണ വിഭാഗത്തിലെ ശാന്തിക്കാരായ ടി എൽ സിജിത്ത് ,പി ആര് വിജീഷ് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്.