സ്നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികള്‍ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്? സ്നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമായതുകൊണ്ട്. സ്നേഹവും വേര്‍പാടും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ ജീവിതത്തിന്റെ, ദുഃഖത്തിന്റെ നാനാര്‍ത്ഥങ്ങളെ കണ്ടെടുക്കുന്ന നോവല്‍. ‘സുന്ദരജീവിതം’. ബിനീഷ് പുതുപ്പണം. ഡിസി ബുക്സ്. വില 162 രൂപ.