7 15

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാന്‍ പലര്‍ക്കും കഴിയാറില്ല. നിര്‍ജ്ജലീകരണം ഹൃദയമിടിപ്പിനെയും തലച്ചോറിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കാം. മാത്രമല്ല, ദീര്‍ഘകാല നിര്‍ജ്ജലീകരണം വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാനും കാരണമായേക്കാം. പകല്‍ വെള്ളം കുടിക്കാന്‍ മറന്നാല്‍ ചിലര്‍ വലിയൊരു അളവില്‍ വെള്ളം വൈകുന്നേരം കുടിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ പ്രവണത തികച്ചും തെറ്റാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരേ സമയം വലിയൊരു അളവില്‍ വെള്ളം ശരീരത്തില്‍ എത്തുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവു കുറയാന്‍ ഇത് കാരണമാകും. മാത്രമല്ല രക്തത്തിലെ ഇലക്ട്രോലൈറ്റുകള്‍ അല്‍പം നേര്‍ത്തു പോകുന്നതിലേക്കും ഇത് നയിക്കും. ഇത് തലകറക്കം, ക്ഷീണം, തളര്‍ച്ച, മാനസിക വ്യക്തതയില്ലായ്മ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. സ്ത്രീകള്‍ പ്രതിദിന 11.5 കപ്പ് (2.7 ലിറ്റര്‍) വെള്ളവും പുരുഷന്മാര്‍ക്ക് 15.5 കപ്പ് (3.7 ലിറ്റര്‍) വെള്ളവും കുടിക്കണമെന്നാണ് പൊതുവായ മാര്‍ഗനിര്‍ദേശം. എന്നാല്‍ പ്രായം, ശരീരഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് ആവശ്യമായ വെള്ളത്തിന്റെ അളവു മാറുകയും ചെയ്യാം. വെള്ളത്തില്‍ നിന്ന് മാത്രമല്ല ശരീരത്തിന് ജലാംശ കിട്ടുന്നത്. ഭക്ഷണത്തില്‍ നിന്നും ജലാംശത്തെ ശരീരം ഉപയോഗപ്പെടുത്തുന്നുണ്ട്. വൈകുന്നേരം വലിയൊരളവില്‍ വെള്ളം നേരിട്ട് കുടിക്കുന്നതിന് പകരം, കുറച്ച് വെള്ളം കുടിക്കുകയും സൂപ്പ്, സാലഡ് പോലുള്ള ജലാംശം അടങ്ങിയ അത്താഴം കഴിക്കാന്‍ ശ്രമിക്കുക. പഴങ്ങളിലും പച്ചക്കറികളിലുമാണ് ജലാംശം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *