കെഎസ്ആര്‍ടിസി പെന്ഷന് വര്‍ധിപ്പിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷൻ പരിഷ്കരണം നടപ്പാക്കാന്‍ കഴിയില്ല. കെഎസ്ആർടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയും സാമ്പത്തിക സ്ഥിതിയും ചൂണ്ടിക്കാട്ടിയാണ് പെന്ഷന് വര്‍ധിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചത്. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചപോലെ പെന്‍ഷനും വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. വിരമിച്ച ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
കെഎസ്ആര്‍ടിസി പെന്ഷന് വര്‍ധിപ്പിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ
