മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഭാവനയില്‍ ലയിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണ് നമ്മുടെ സാഹിത്യ ചരിത്രത്തിനുള്ളത്. അവരുടെ ജീവിത പ്രശ്നങ്ങളും തൊഴില്‍പരമായ പ്രയാസങ്ങളും കൃത്യമായി വിവരിക്കുന്ന ആത്മകഥ മലയാള സാഹിത്യത്തില്‍ പിറവിയെടുക്കുകയാണ്. ജീവിതത്തിന്റെ ആഴങ്ങളിലെ വ്യഥകളും ഒറ്റപ്പെടലുകളും ഉടനീളം അനുഭവിച്ചപ്പോള്‍ ദൈവസ്നേഹവും പ്രാര്‍ത്ഥനയും കരുത്താക്കി മാറ്റിയ ഒരു സ്രാങ്കിന്റെ കഥ. ഒരു മത്സ്യത്തൊഴിലാളിയുടെ ആത്മകഥ. ‘സ്രാങ്ക്’. കെ.ജെ യേശുദാസന്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 323 രൂപ.