അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. ഓര്‍മ്മത്തോപ്പില്‍ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. അങ്കിത് മേനോന്റേതാണ് സംഗീതം. മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന മല്ലിക സുകുമാരനൊപ്പം സാന്നിധ്യമായി സുകുമാരനും എത്തുന്നു എന്നതാണ് ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. ഡാര്‍ഡ് ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍.