തമിഴ് സംവിധായകന് റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പറന്ത് പോ’. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍. നടന് ശിവയ്ക്കൊപ്പം ഗ്രേസ് ആന്റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. കഷ്ടം വന്താ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മദന്‍ ഗാര്‍ഗിയാണ്. സന്തോഷ് ദയാനിധിയാണ് സംഗീതം. ആലപിച്ചിരിക്കുന്നത് യുവന് ശങ്കര്‍ രാജ. ശിവ, ഗ്രേസ് ആന്റണി, മാസ്റ്റര്‍ മിതുല്‍ റ്യാന്‍, അഞ്ജലി, അജു വര്‍ഗീസ്, വിജയ് യേശുദാസ്, ദിയ, ജെസ്സി കുക്കു, ബാലാജി ശക്തിവേല്‍, ശ്രീജ രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും റാം തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
റാം ഒരുക്കുന്ന ചിത്രം ‘പറന്ത് പോ’യിലെ ഗാനം
