ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണം മാത്രമല്ല വ്യായാമത്തിനും പ്രധാന പങ്കാണുള്ളത്. ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ഭക്ഷണത്തിനു ശേഷം 10 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് വീക്കം ഗണ്യമായി കുറയ്ക്കും. ധമനിയിലെ പ്ലാക്ക് അടിഞ്ഞുകൂടുന്നത്, ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുന്നതും ഹൃദയാഘാതത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. ചില പോഷകങ്ങള്‍ ഹൃദയാരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. ഒമേഗ-3 അവയിലൊന്നാണ്. സാല്‍മണ്‍ അല്ലെങ്കില്‍ ഉയര്‍ന്ന നിലവാരമുള്ള ഒമേഗ 3 സപ്ലിമെന്റ് പോലുള്ള മത്സ്യം ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിനും ഇന്‍ട്രാവാസ്‌കുലര്‍ വീക്കം കുറയ്ക്കുന്നതിനും ധമനികളുടെ കാഠിന്യം കുറയ്ക്കുന്നതിനും സഹായിക്കും. ഹൃദയാരോഗ്യത്തിന് ഉറക്കം പ്രധാനമാണ്. ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത ഇരുനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിക്കും. അതിനാല്‍ഉറക്കത്തിന് മുന്‍ഗണന നല്‍കുക. ദിവസവും എട്ട് മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ദിവസവും കുറഞ്ഞത് 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുക. ധാരാളം ജലാംശം ശരീരത്തിലെത്തുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ പതിവായി പരിശോധനകള്‍ നടത്തുന്നത് സഹായിക്കും. പ്രോട്ടീന്‍ ബി, ലിപ്പോപ്രോട്ടീന്‍ ലിറ്റില്‍ എ, ഹോമോസിസ്റ്റീന്‍, ഉയര്‍ന്ന സെന്‍സിറ്റിവിറ്റി സിആര്‍പി എന്നിവ പതിവായി പരിശോധിക്കുക. ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ നടക്കുന്നത് ശീലമാക്കുക. ഇത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്യും. പുകവലി ഹൃദ്രോഗസാധ്യത കൂട്ടുന്നതിന് ഇടയാക്കുന്നതായി വിവിധ പഠനങ്ങള്‍ പറയുന്നു. പുകവലി ശീലം രക്തധമനികളെ നശിപ്പിക്കുകയും ചെയ്യും. അതിനാല്‍ പുകവലിക്കുന്ന ശീലം ഉപേക്ഷിക്കുക.