സര്‍ക്കാരിന്റെ ക്ഷേമസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ അനാവശ്യമായി രാത്രിയില്‍ തങ്ങുകയോ അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്ന് സാമൂഹികനീതി വകുപ്പിന്റെ നിര്‍ദേശം. ചുമതലയില്ലാത്തവര്‍ രാത്രിയില്‍ ഒരുകാരണവശാലും ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കരുതെന്നും അടിയന്തര സാഹചര്യത്തില്‍ താമസിക്കേണ്ടിവന്നാല്‍ സൂപ്രണ്ടില്‍നിന്ന് അനുമതി തേടണമെന്നും നിര്‍ദേശമുണ്ട് . അന്തേവാസികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത്, താമസിക്കുന്നവിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തണം , രാത്രിയില്‍ ചുമതലയിലുള്ള ജീവനക്കാര്‍ ആസമയത്ത് സ്ഥാപനത്തിലുണ്ടെന്നും കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സൂപ്രണ്ടുമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan