പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യപ്രതി അനന്തുകൃഷ്ണന് രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്റെ അധ്യക്ഷയായ ബീനയ്ക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മധ്യകേരളത്തിലെ അറിയപ്പെടുന്ന എന്‍ജിഒ പ്രവര്‍ത്തകരിലൊരാളാണ് ബീന സെബാസ്റ്റ്യന്‍. മധ്യകേരളത്തിലും മലബാറിലും ഉടനീളം അനന്തുകൃഷ്ണന് സംഘടിപ്പിച്ച പാതിവില സാമഗ്രി വിതരണ പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു കോണ്‍ഫെഡറേഷന്റെ ചെയര്പേഴ്സന് കൂടിയായ ബീന.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവർത്തക ബീനാ സെബാസ്റ്റ്യനിലേക്കും അന്വേഷണം
