പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കലാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഗാന്ധി കുടുംബം പ്രധാനമന്ത്രിയെ അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും പിന്നാക്ക, ആദിവാസി വിഭാഗങ്ങളോട് രാഹുലിന് പുച്ഛമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും. സുരക്ഷ കുറച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയാൻ കഴിഞ്ഞ ദിവസം രാഹുലിന് നോട്ടീസ് നൽകിയിരുന്നു.