അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണി ആണെന്ന് സിതാറാം യെച്ചൂരി. ഇന്ത്യൻ ഭരണഘടനയോടും സുപ്രീംകോടതിയോടുമുള്ള, ലംഘനം ആണ്അയോധ്യയിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്‌സുമെന്റ്ഡയറക്ടറേറ്റിനെ പോലും തങ്ങളുടെ ആവശ്യങ്ങൾക്കായി ബിജെപി ദുരുപയോഗം ചെയ്യുകയാണ്. ബിജെപിയോട് എതിർത്തു നിൽക്കുന്നവരെയെല്ലാം ഇഡിയെ ഉപയോഗിച്ച് നിലംപരിശാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന് നേരിടേണ്ടത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ ആണ്.
ജനങ്ങളുടെ പരമാധികാരമാണ് സിപിഐഎം ലക്ഷ്യമിടുന്നത്. സിപിഐഎം മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നു, എന്നാൽ വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നത്എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രാദേശിക പാർട്ടികളുടെ കൂറുമാറ്റo ആണ് ബിജെപി പ്രോത്സാഹിപ്പിക്കുന്നത്. കൃത്യമായ രാഷ്ട്രീയ അജണ്ടയോടുകൂടിയാണ് ബിജെപി ഓരോ കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.