കോൺഗ്രസിലെ യുവനേതാക്കൾ വളരെ കഴിവുള്ളവരാണ് എന്നാൽ കുടുംബവാഴ്ച കാരണം അവർക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎ നേതാക്കളോട് പറഞ്ഞു. അതോടൊപ്പം പാർലമെന്റിന്റെ സമാപിച്ച സമ്മേളനം പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കിയത് കാരണം വളരെ മികച്ചതായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓൺലൈൻ ഗെയിമിംഗ് ബിൽ പാസാക്കിയതിനെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇത് പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്നതും വളരെ വലിയ സ്വാധീനമുണ്ടാക്കുന്നതുമായ ഒരു പരിഷ്കരണമാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് വിട്ടുനിന്നതിന് അദ്ദേഹം പ്രതിപക്ഷത്തെ വിമർശിച്ചു. അവർ സഭയിൽ തടസങ്ങൾ സൃഷ്ടിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിലെ യുവനേതാക്കൾ വളരെയധികം കഴിവുള്ളവരാണെന്ന് പ്രധാനമന്ത്രി
