തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു കാലത്ത് നായികയായി തിളങ്ങിയ സിമ്രാന് ഇന്നും ആരാധകരേറെയുണ്ട്. ഇപ്പോഴും സിനിമകളില്‍ സജീവമായ താരത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം ടൂറിസ്റ്റ് ഫാമിലി ആണ്. സിമ്രാന്റെ യാത്രകള്‍ക്ക് പുതിയൊരു കൂട്ട് എത്തിയിരിക്കുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഥാര്‍ റോക്‌സ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് പുതുവാഹനത്തിന്റെ ഡെലിവറി സിമ്രാന്‍ സ്വീകരിച്ചത്. ബാറ്റില്‍ഷിപ് ഗ്രേ എന്ന നിറമാണ് ഥാര്‍ റോക്‌സിനായി താരം തിരഞ്ഞെടുത്തത്. ഏതു വേരിയന്റാണ് സിമ്രാന്‍ സ്വന്തമാക്കിയതെന്നു വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ ഥാര്‍ റോക്‌സ് മഹീന്ദ്രയുടെ സൂപ്പര്‍ഹിറ്റ് വാഹനങ്ങളിലൊന്നാണ്. 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്‌സ് 4ഃ4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്‌സ്‌പ്ലോറര്‍ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്കും സ്‌നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്.