തമിഴ്നാട്ടുകാരെ മൊത്തത്തിൽ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പരാമർശങ്ങൾ പിൻവലിക്കുകയാണെന്നും ബി ജെ പി സ്ഥാനാർഥി ശോഭാ കരന്തലജേ. തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നു എന്നായിരുന്നു ശോഭയുടെ പരാമർശം. എന്നാല്‍ കേരളത്തെ കുറിച്ചുള്ള പരാമർശങ്ങൾ ശോഭ പിന്‍വലിച്ചിട്ടില്ല. തമിഴ്നാട്ടുകാരെ കുറിച്ചുള്ള പരാമർശങ്ങൾക്ക് മാത്രമാണ് ശോഭ കരന്തലജെ മാപ്പ് പറഞ്ഞത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടിരുന്നു.
മാപ്പ് പറഞ്ഞ് ശോഭ കരന്തലജെ
