കലയെയും സാഹിത്യത്തെയും അതിയായി സ്‌നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവര്‍മ്മന്റെയും മകന്‍ നരസിംഹവര്‍മ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും രണ്ട് വാല്യങ്ങളായി കഥ പറയുന്ന നോവല്‍. നരസിംഹവര്‍മ്മനും നര്‍ത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്‌കരിച്ചു കൊണ്ട് തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണകാലഘട്ടത്തെ വരച്ചിടുന്ന ഈ നോവല്‍ പൊന്നിയിന്‍ സെല്‍വനെന്ന കല്‍ക്കിയുടെ പില്‍ക്കാല നോവല്‍ പോലെ തന്നെ പ്രശസ്തമാണ്. ‘ശിവകാമിയുടെ ശപഥം’. കല്‍ക്കി കൃഷ്ണമൂര്‍ത്തി. ഡിസി ബുക്‌സ്. വില 899 രൂപ.