വടകര വാഹനാപകടത്തിൽ ദൃഷാന എന്ന 9 വയസ്സുകാരിയെ കോമയിലാക്കിയ പ്രതി ഷെജിലിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐപിസി 304 എ പ്രകാരം എടുത്ത കേസിലാണ് ജാമ്യം. വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയ കേസിൽ ഷെജിലിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. കുറ്റബോധം ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു ഷെജിലിന്റെ മറുപടി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan