സതീഷ് ബാബു പയ്യന്നൂരിന്റെ
സംസ്കാരം നാളെ തൃശ്ശൂരില്‍
ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം ശനിയാഴ്ച തൃശ്ശൂരില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം. ചൊവ്വൂര്‍ ഹരിശ്രീനഗറില്‍ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും താമസിക്കുന്ന 55-ാം നമ്പര്‍ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 12-ന് കേരള സാഹിത്യ അക്കാദമിയിലെത്തിക്കും. തുടര്‍ന്ന് ഒന്നുവരെ മൃതദേഹം അക്കാദമിയില്‍ പൊതുദര്ശനത്തിന് വെയ്ക്കും.
തിരുവനന്തപുരം വഞ്ചിയൂർ മാതൃഭൂമി റോഡിലെ ആർ.പി. അപ്പാർട്ട്മെന്റിലെ ഡി-1 ഫ്ളാറ്റിൽ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.