സംഘപരിവാര്‍, സി.പി.എം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോയെന്ന് കണ്ടറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നേരത്തെ നാലു കേസുകളില്‍ സിപിഎം–ബിജെപി ധാരണയുണ്ടായി എന്നും അഞ്ചാമത്തെ കേസിലും അത് സംഭവിക്കുമോ എന്ന് നോക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളില്‍ സിപിഎമ്മില്‍ ചര്‍ച്ചയില്ലാത്തത് എന്തുകൊണ്ടാണെന്നും മന്തിമാര്‍ രാജകൊട്ടാരത്തിലെ വിദൂഷകരമായി മാറിയെന്നും വിഡി സതീശൻ വ്യക്തമാക്കി.