ബാല്യകാലത്തിലെ രക്ഷിതാക്കള്‍ നഷ്ട്ടപെട്ട സുനീതി വളര്‍ന്നത് അനാഥരായ ബ്രാഹ്മണക്കുട്ടികള്ക്കുള്ള ഭവാനിമന്ദിരത്തിലാണ്. കൗമാരത്തില്‍ എപ്പോഴോ തോന്നിയ പ്രണയം അവളുടെ ജീവിതം തകര്‍ക്കുന്നു. ഗര്‍ഭിണിയായ സുനീതിക്ക് ഒരു ദരിദ്ര ബ്രാഹ്മണന്റെ രണ്ടാം പത്നിയായി ജീവിതമാരംഭിക്കേണ്ടിവരുന്നു. ദുരിതവും സങ്കടങ്ങളും നിറഞ്ഞ ജീവിതത്തില്‍ അവള്‍ക്ക് താങ്ങായി മാറുന്ന സപത്നിയുടെ കഥ വായനക്കാരുടെ ഹൃദയം കവരുന്നു. ‘സപത്നി’. ചന്ദ്രക്കല എസ് കമ്മത്ത്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 366 രൂപ.