സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന വെബ് സീരിസ് ആയ ‘ഹീരാമണ്ഡി’യുടെ ട്രെയിലര്‍ പുറത്ത്. നെറ്റ്ഫ്ളിക്സാണ് ഹീരാമണ്ഡി പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. മനീഷ കൊയ്രോള, അതിഥി റാവു, സോനാക്ഷി സിന്‍ഹ, ഷര്‍മിന്‍ സേഗല്‍, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് എന്നിവരെ ട്രെയിലറില്‍ കാണാം. എല്ലാവരും സ്വര്‍ണ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ ആഭരണങ്ങും ഇവര്‍ ധരിച്ചിട്ടുണ്ട്. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രോജക്ടുകളില്‍ ഒന്നാണ് ഹീരാമണ്ഡിയെന്ന് സഞ്ജയ് ലീല ബന്‍സാലി നേരത്തെ പറഞ്ഞിരുന്നു. എട്ട് വ്യത്യസ്ത സിനിമകള്‍ ചെയ്യുന്നതു പോലെയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഓരോ എപ്പിസോഡും ഒരു സിനിമ പോലെയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.