നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. മലപ്പുറത്ത് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്ന 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരിൽ 9 പേരുടെ ഫലം ആണ് വന്നത്. എല്ലാവരും നിപ നെഗറ്റീവാണ്. മരിച്ച 14കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരാഗ്യ പ്രവർത്തകരാണ്. 2023 ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചത്.
നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്
