w 412h 232croprect 1x0x1278x718imgid 01kjsav1sjv8pc4rwqscn4w33aimgname fotojet 2026 03 03t132027.699 1772524242738

ശബരില സ്വർണക്കൊള്ള ആരോപണത്തിൽ എ പത്മകുമാറിനെതിരെ  നടപടിക്കൊരുങ്ങി സിപിഎം. നടപടി ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരും. അന്ന് നടപടിയെടുക്കാനാണ് സാധ്യത.പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം.കഴിഞ്ഞ ആഴ്ചയാണ് എ പത്മകുമാർ പാർട്ടി അം​ഗത്വം പുതുക്കിയത്. സ്വർണ്ണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാൽ, നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി ശഠിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം തിരുത്തിന് തയാറായത്. എ പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി എ പത്മകുമാറിനെ ചുമതലപ്പടുത്തുകയും ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *