w 412h 232croprect 0x0x1280x720imgid 01ktrs0k4wevg0dssvk3fda7w9imgname mixcollage 10 jun 2026 06 13 pm 4192 1781095484572

ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയാറാണെന്ന് പാലാ ന​ഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ. കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലെങ്കിൽ അധികാരത്തിൽ തുടരില്ലെന്ന് കൗൺസിലർ ബിനു പുളിക്കകണ്ടം  പറഞ്ഞു. അവിശ്വാസപ്രമേയത്തിന് പോലും കാത്തുനിൽക്കില്ലെന്നും ഒറ്റവരി കത്ത് തന്നാൽ ഒഴിയാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.രാജി വെച്ചാൽ ഇടതുപക്ഷത്തിന് പിന്തുണ നൽകില്ല. മൂന്ന് സ്വതന്ത്ര കൗൺസിലർമാരും പ്രത്യേക ബ്ലോക്ക് ആയിരിക്കുന്നതിനെപ്പറ്റിയും ആലോചിക്കും. നിലവിൽ കോൺഗ്രസ് നേതൃത്വം അങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ടില്ല. കോൺഗ്രസിലെ ഒരു കൗൺസിലർ മാത്രമാണ് എതിർക്കുന്നത്. ബാക്കി യുഡിഎഫിലെ എല്ലാവരും ഒറ്റക്കെട്ട് ആണെന്നും നിലവിൽ നഗരസഭയിൽ ഭരണ പ്രതിസന്ധി ഇല്ലെന്നും ബിനു പുളിക്കകണ്ടം  പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *