w 412h 232croprect 1x0x1278x718imgid 01kts91w3za76667c8ct3de8snimgname nipah 1781112303743

ആരോഗ്യ മന്ത്രി കെ മുരളീധരന്‍റെ പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കേരളത്തിൽ നിപ സ്ഥിതീകരിച്ചതിനെ കുറിച്ച് കെ മുരളീധരൻ നടത്തിയ പ്രസംഗം സിപിഎം ഹാൻഡിലുകളാണ്പങ്കുവയ്ക്കുന്നത്. എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്നാണ് 2021ൽ മുരളീധരൻ പറഞ്ഞത്. മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം സംസ്ഥാനത്ത് നടന്നിട്ട് വര്‍ഷങ്ങളായി. ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ നാട്ടില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും അന്ന് മുരളി പറഞ്ഞു.ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില്‍ മാത്രമാണ് ഉണ്ടായത്. വവ്വാലില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നും ശാസ്ത്രീയമായി കണ്ടെത്തി. കെ കരുണാകരനും എ കെ ആന്‍റണിയുമൊക്കെ ഭരിച്ചപ്പോള്‍ കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു. എന്താണ് ഇപ്പോള്‍ രോഗം പടരാനുള്ള കാരണം,” അന്ന് മുരളീധരന്‍ ചോദിച്ചു. ആരോഗ്യ മന്ത്രിക്ക് ഇപ്പോഴും ഈ അഭിപ്രായം തന്നെയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *