മോദിക്കെതിരെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ചിലർക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാൻ ആഗ്രഹമുണ്ട്. എന്നാൽ ഭഗവാൻ വിശ്വരൂപമാണ്. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല. ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ജാർഖണ്ഡിലെ പരിപാടിയിലാണ് പരാമർശം.
മോദിക്കെതിരെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
