ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് വീണ്ടും വില്‍പ്പനയിലൂടെ വിപണിയില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. 2025 ജനുവരിയില്‍ കമ്പനി മൊത്തം 81,052 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിറ്റ 70,556 യൂണിറ്റുകളില്‍ നിന്ന് 14.88 ശതമാനം വര്‍ധന. 2024 ഡിസംബറില്‍ വിറ്റ 67,891 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 19.39 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. വര്‍ഷം തോറും 10,496 യൂണിറ്റുകളുടെയും പ്രതിമാസം 13,161 യൂണിറ്റുകളുടെയും വര്‍ദ്ധനവ് എന്‍ഫീല്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ട്. വില്‍പ്പനയില്‍ ക്ലാസിക് 350 ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. ഇത് 30,582 യൂണിറ്റുകള്‍ വിറ്റഴിച്ചു. കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ 37.73% വിഹിതം ഇതിനുണ്ടായിരുന്നു. ബുള്ളറ്റ് 350 ന്റെ വില്‍പ്പന 19,163 യൂണിറ്റായിരുന്നു. ഹണ്ടര്‍ 350 മൂന്നാം സ്ഥാനത്ത് തുടര്‍ന്നു. വില്‍പ്പന 15,914 യൂണിറ്റായിരുന്നു. മെറ്റിയര്‍ 350, 8,373 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ചു. 650 ട്വിന്‍സിന്റെ കരുത്തുറ്റ 650 സിസി ബൈക്കുകളുടെ വില്‍പ്പന ഇരട്ടിയായി. അതിന്റെ വില്‍പ്പന 3,130 യൂണിറ്റായിരുന്നു. ഹിമാലയന്‍ 450 ന്റെ വില്‍പ്പന 2,715 യൂണിറ്റ്. സൂപ്പര്‍ മെറ്റിയര്‍ 650 വില്‍പ്പന 749 യൂണിറ്റുകളായി. ഗറില്ല 450 വില്‍പന 349 യൂണിറ്റുകള്‍. ഷോട്ട്ഗണ്‍ 650 ആണ് ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ളത്. അതിന്റെ വില്‍പ്പന 77 യൂണിറ്റായിരുന്നു.