വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ എന്ന സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന കിഷോര്‍ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായാണ് എത്തുന്നത്. ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന സിനിമ ഒരേ സമയം പ്രേക്ഷകരില്‍ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നതാണ്. സജീദ് എ. കഥയെഴുതി സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ‘വടക്കന്‍’ ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴിനാണ് സിനിമയുടെ റിലീസ്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിര്‍മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവില്‍ ഒരുങ്ങുന്ന ഒരു സൂപ്പര്‍നാച്ചുറല്‍ ത്രില്ലറാണ് ‘വടക്കന്‍’. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും റിലീസിനായി ഒരുങ്ങുന്നുണ്ട്. കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിന് ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്, ഗാര്‍ഗി ആനന്ദന്, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന് കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.
സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ ട്രെയിലര്‍
