ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന്റെ പുതുക്കിയ 2024 പതിപ്പ് പുറത്തിറക്കി. ഹെറിറ്റേജ്, ഹെറിറ്റേജ് പ്രീമിയം, സിഗ്നലുകള്‍, ഡാര്‍ക്ക്, ക്രോം എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ജോധ്പൂര്‍ ബ്ലൂ, മദ്രാസ് റെഡ്, എമറാള്‍ഡ്, കമാന്‍ഡോ സാന്‍ഡ്, ബ്രൗണ്‍, സ്റ്റെല്‍ത്ത് എന്നിവ ഉള്‍പ്പെടുന്ന പുതിയ കളര്‍ സ്‌കീമുകളില്‍ മോഡല്‍ ലഭ്യമാണ്. ബേസ് വേരിയന്റിന് (ഹെറിറ്റേജ്) 1.99 ലക്ഷം രൂപയാണ് വില. മുന്‍നിര മോഡലിന് (ക്രോം) 2.25 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം) നല്‍കണം. അംഗീകൃത ഷോറൂമുകള്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. 2024 ക്ലാസിക് 350 ന് 349 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തുപകരുന്നത്. ഇത് 6,100 ആര്‍പിഎമ്മില്‍ പരമാവധി 20.2 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്സും ഇതോടൊപ്പം ഉണ്ട്.