ജൂനിയര്‍ എന്‍ടിആര്‍ നായകനായി വരാനിരിക്കുന്ന ചിത്രം ‘ദേവര’യുടെ അമേരിക്കയിലെ പ്രീ സെയില്‍ ബുക്കിംഗ് കളക്ഷന്‍ അമ്പരപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. കുറച്ച് ഷോകളിലേക്കാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. എന്നിട്ടും ഏകദേശം 83 ലക്ഷം ചിത്രത്തിന് മുന്‍കൂറായി നേടാനായി എന്നാണ് റിപ്പോര്‍ട്ട്. ദേവരയുടെ റിലീസ് സെപ്തംബര്‍ 27നാണ്. കൊരടാല ശിവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ‘ദാവുഡി’ എന്ന ഒരു ഗാനമാണ് ഇനി പുറത്തുവിടുക എന്ന അപ്ഡേറ്റും എത്തി. ശേഖര്‍ മാസ്റ്ററാണ് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്ഫ് അലി ഖാന്, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരേന്, കലൈയരശന്‍, അജയ്, അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും.
83 ലക്ഷം മുന്‍കൂര്‍ നേടി ‘ദേവര’യുടെ അമേരിക്കന്‍ ബുക്കിംഗ്
