ഈ വര്‍ഷം മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളില്‍ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനം ബാങ്കുകളില്‍ നിക്ഷേപമായി തിരിച്ചെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകള്‍ വഴി മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.