ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെയുള്ള അന്വേഷണത്തിനായി തിരുവനന്തപുരം ജില്ലാ രജിസ്ട്രാറെ ചുമതലപ്പെടുത്തികൊണ്ട് നികുതി വകുപ്പ് ഉത്തരവിറക്കി. കണക്കുകളിൽ തിരിമറി ഉണ്ടോയെന്നും രജിസ്ട്രേഷൻ ചട്ടങ്ങൾ ലംഘിച്ചോയെന്നും അന്വേഷിക്കും. രജിസ്ട്രേഷൻ ഐ ജിയാണ് വിശദ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തത്. ഐ എം എ കേരള ഘടകം രജിസ്റ്റർ ചെയ്തത് മുതലുള്ള ബാലൻസ് ഷീറ്റും വരവ് ചെലവ് കണക്കുകളും പരിശോധിക്കണമെന്നാണ് ഉത്തരവ്. ഐ എം എ ക്ക് കീഴിലെ ഇമേജ്, പെപ്സ്, പെരിയാർ ഹൗസ് ഗസ്റ്റ് ഹൗസ് എന്നിവയുടെ വരുമാനവും പരിശോധിക്കും. 1955 ലെ തിരുവിതാംകൂർ – കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമപ്രകാരമാണ് ഐ എം എ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉപസ്ഥാപനങ്ങളായ ഇമേജിനും പെപ്സിനും പെരിയാർ ഹൗസിനും രജിസ്ട്രേഷൻ ഇല്ലെന്നാണ് ഐ ജിയുടെ പ്രാഥമിക റിപ്പോർട്ട്. വ്യാപാര താല്പര്യമില്ലാത്ത ചാരിറ്റബിൾ സംഘടനയായി രജിസ്റ്റർ ചെയ്‌തെങ്കിലും ഐ എം എ വൻതോതിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് ജി എസ് ടി ഇന്റലിജൻസിന്‍റെ കണ്ടെത്തൽ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan