ആലപ്പുഴ ജില്ല ജഡ്ജിയായ ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി. എറണാകുളം സെഷൻസ് ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ്, നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വേളയിൽ തന്നെ, ജഡ്ജിമാര്‍ക്കിടയിൽ സീനിയറാണെന്നും പ്രമോഷൻ ലഭിച്ച് ഹൈക്കോടതി ജഡ്ജിയാകുമെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നീണ്ടുപോകുകയും അത് പൂര്‍ത്തിയാകുന്നത് വരെ ജില്ല ജഡ്ജിയായി തുടരണമെന്നുമുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്രയും കാലം ജില്ല ജഡ്ജിയായി തുടര്‍ന്നത്.
ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ
