തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘കുബേര’. ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷ നിറയ്ക്കുകയാണ് ചിത്രത്തിലെ രശ്മികയുടെ ഫസ്റ്റ് ലുക്ക്. ക്യാരക്ടറിനെ പരിചയപ്പെടുത്തുന്നതിനായി ഒരു വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. രാത്രിയില്‍ വിജനമായ ഒരു സ്ഥലത്ത് നിന്ന് പണപ്പെട്ടി കുഴിച്ചെടുക്കുന്ന രശ്മികയെ ആണ് വിഡിയോയില്‍ കാണാനാവുക. ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷും കമ്മുലയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ദേവി ശ്രീ പ്രസാദാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പിയും അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 31 ന് ചിത്രം തിയറ്ററുകളില്‍ എത്തും.