ക്ഷത്രിയ സമുദായത്തെ അപമാനിക്കുന്നതാണ് പുഷ്പ 2 ചിത്രം എന്ന് ആരോപിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുദായിക സംഘടനയായ കര്‍ണി സേന നേതാവായ രാജ് ഷെഖാവത്ത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച പ്രതിനായകന്‍റെ പേര് ബൻവർ സിംഗ് ഷെഖാവത്ത് എന്നാണ്. ചിത്രത്തിൽ ഷെഖാവത്ത് എന്ന വാക്ക് പലയിടത്തും അധിക്ഷേപം പോലെയാണ് ഉപയോഗിക്കുന്നത് ഇത് ക്ഷത്രിയ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാല്‍ സിനിമയിൽ നിന്ന് ആ വാക്ക് നീക്കം ചെയ്യണമെന്ന് നിർമ്മാതാക്കളോട് രാജ് ഷെഖാവത്ത് ആവശ്യപ്പെട്ടു. സിനിമയുടെ നിർമ്മാതാക്കൾ സിനിമയിൽ നിന്ന് ഷെഖാവത് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അല്ലെങ്കിൽ കർണി സേന അവരെ വീട്ടില്‍ കയറി തല്ലുമെന്നും രാജ് ഷെഖാവത്ത് കൂട്ടിച്ചേർത്തു.