തമിഴ്- മലയാളം സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് ‘ജയിലര്‍’. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്തയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയിലര്‍ 2വിന്റെ ഷൂട്ടിങ് അട്ടപ്പാടിയില്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഫഹദ് ഫാസിലും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ഫഹദ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഷെഡ്യൂള്‍ മുതല്‍ ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടനെ ഉണ്ടാകുമെന്നാണ് വിവരം. രജനികാന്ത്, രമ്യ കൃഷ്ണന്, മിര്‍ണ മേനോന് തുടങ്ങിയവരാണ് ജയിലര്‍ 2 ഷൂട്ടിനായി അട്ടപ്പാടിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വേട്ടയ്യന് എന്ന ചിത്രത്തിലും രജനികാന്തിനൊപ്പം ഫഹദ് എത്തിയിരുന്നു. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ജയിലര്‍ 2 വില്‍ വന്‍ താരനിര അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.
‘ജയിലര്‍’ രണ്ടാം ഭാഗത്തിലും ഫഹദ് ഫാസില്‍
