കര്‍ണാടകയിലെ ബെലഗാവിയില്‍ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ മൃത്യുഞ്ജയ് സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് ലത്തിച്ചാര്‍ജ് നടത്തി. കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് സംഭവം. സമ്മേളനം നടക്കുന്ന ബെലഗാലിയിലെ സുവര്‍ണ വിധാന്‍ സൗധയിലേക്ക് സുരക്ഷാ വലയം ലംഘിച്ച് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യാന്‍ ശ്രമം നടത്തുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിധാന്‍ സൗധ ഉപരോധിക്കുമെന്ന് സമരക്കാര്‍ ഭീഷണി മുഴക്കിയിരുന്നു.
കര്‍ണാടകയിലെ ബെലഗാവിയില്‍ സംവരണ പ്രതിഷേധം അക്രമാസക്തമായി
