കെ ഗോപാലകൃഷ്ണൻ ഐ എ എസിനും അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനുമെതിരെ വിമർശനവുമായി എൻ പ്രശാന്ത് ഐ എ എസ്. രണ്ട് ഉദ്യോഗസ്ഥരും തന്നെ കുടുക്കാൻ വ്യാജ ഫയൽ ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. തെളിവായി ഇ ഓഫീസ് ലോഗ് രേഖകളും പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഈ-ഓഫീസിലെ പിഡിഎഫ് ഫയലിന്റെ ഏറ്റവും താഴെ ഡൗൺലോഡ് ചെയ്ത വ്യക്തിയുടെ വിവരം കാണിക്കും ഈ ഭാഗമാണ് പ്രശാന്ത് പങ്കുവെച്ചത്.
ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ പ്രശാന്ത് ഐഎഎസ്
